(പ്രൊഫ. ആന്റണി
ജോസഫ് കല്ലമ്പള്ളിയും
CSI സഭാനേതൃത്വവും)
ജോര്‍ജ് ജോസഫ് കാട്ടേക്കര
(നാലഞ്ചു മാസങ്ങള്‍
മുന്‍പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ കുറിപ്പുകള്‍ ആന്റണി സാറിന്‍ പെന്‍ഷന്‍ പോലും ലഭ്യമാകില്ലാത്തവിധം
സി.എസ്.ഐ. സഭാനേതൃത്വം കഴിഞ്ഞദിവസം ആന്റണിസാറിനെ പിരിച്ചുവിട്ട വാര്‍ത്ത കണ്ടപ്പോള്‍
പുനഃപ്രസിദ്ധീകരിക്കുന്നതാണ്.)CSI കമ്പനിയിൽ അഴിമതി എന്നത് ഒരു വാർത്തയേ അല്ല. അതല്ല, അഴിമതിയിൽ ഏതു സഭയാണ് മോശമെന്ന ചോദ്യമാണ് കൂടുതൽ പ്രസക്തം. പക്ഷെ, മറ്റൊരാൾ നടത്തിയ അഴിമതിയുടെ പേരിൽ ഒരു നിരപരാധി ബലിയാടാക്കപ്പെടുന്നത് വാർത്തയാകേണ്ടതല്ലേ...?
ഒരു കോളജിനെ കൈപിടിച്ചുയർത്തിയ അധ്യാപകനെ വഴിയാധാരമാക്കാൻ CSI സഭാനേതൃത്വം കൊണ്ടുപിടിച്ച് ശ്രമിക്കുന്ന വാർത്ത അറിഞ്ഞിട്ട് കുറെ നാളുകളായി. 'സംഭവം പൊതുചർച്ചയാക്കി സഭയെ അപമാനിക്കണ്ട. അതിന്റെ പേരിൽ സ്ഥാപനവും മോശമാക്കപ്പെടേണ്ട; അങ്ങനെ സഭാനേതൃത്വത്തിനു തന്നോടുള്ള പക വർധിക്കുകയും വേണ്ട' എന്ന് ആ അധ്യാപകൻ അഭ്യർഥിച്ചത് മാനിച്ച് ഇതുവരെ ഞാൻ മൗനം പാലിക്കുകയായിരുന്നു. ഇനിയും കാത്തിരിക്കാനോ അങ്ങനെ സലോമിയുടേതുപോലെ ഒരു ദുരന്തത്തിനുകൂടി സാക്ഷ്യംവഹിക്കാനോ വയ്യാത്തതുകൊണ്ടു അദ്ദേഹത്തിന്റെ അനുവാദമില്ലാതെതന്നെ അതിവിടെ കുറിക്കുകയാണ്.
മേലുകാവ് Henry Baker CMS കോളജ് അറിയപ്പെടുന്നതുതന്നെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ പേരിലാണ്. വർഷങ്ങളായി റാങ്കും നൂറുശതമാനം വിജയവുമായി കോളജ് മുൻപന്തിയിലാണ്.
2007 മുതൽ 2014വരെ ആദ്യം ഭർത്താവും തുടർന്ന് 2014-16ൽ ഭാര്യയും പ്രിൻസിപ്പൽമാരായി ടി കോളെജിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇവർ ബിഷപ്പിനു വേണ്ടപ്പെട്ടവരായിരുന്നതിനാൽ ബിഷപ്പ് പറയുംപടി എന്തും ചെയ്തു കൊടുക്കുമായിരുന്നു എന്നാണ് കേൾവി...
അക്കാലത്ത് കോളജിന് ക്രിക്കറ്റ് ഗ്രൗണ്ടുൾപ്പെടെ ഇൻഡോർ സ്റ്റേഡിയത്തിനായി യു.ജി.സി. ഫണ്ട് അനുവദിച്ചുകിട്ടി-45ലക്ഷം രൂപ. മറ്റൊരു കൊളെജിൽ ഗ്രൗണ്ടുണ്ടാക്കിയതിന്റെ ചിത്രമൊക്കെവെച്ച് ഫണ്ട് വാങ്ങിച്ചെടുത്തു! പക്ഷെ, ഇൻസ്പെക്ഷനിലും ഓഡിറ്റിലും ഇതു കണ്ടുപിടിക്കപ്പെട്ടു. മാനേജ്മെൻ്റ് നല്ല മെയ് വഴക്കത്തോടെ കത്തുകളെയും പരിശോധനകളെയും മറികടന്നു. 2016ൽ പ്രസ്തുത പ്രിൻസിപ്പൽ റിട്ടയറായി. ഭൈമീകാമുകരായിരുന്ന പ്രിൻസിപ്പൽ സ്ഥാനമോഹികളെ മാനേജുമെന്റിന് താൽപര്യമില്ലായിരുന്നതിനാൽ സീനിയറും കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ HODയും അന്ന് മാനേജ്മെന്റിന്റെ കണ്ണിലുണ്ണിയുമായിരുന്ന പ്രൊഫ. ആന്റണി ജോസഫ് കല്ലമ്പള്ളിയെ ബിഷപ്പ് കെ. ജി. ഡാനിയേൽ (ഈ കോളെജിൻ്റെയും രൂപതയുടെയും സ്ഥാപനത്തിലും വളർച്ചയിലും നിർണായകപങ്കുവഹിച്ച ടി കോളേജിലെ ഒരു പ്രൊഫസർ, മാമോദീസയെക്കുറിച്ചുള്ള തൻ്റെ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു ഗ്രന്ഥം രചിച്ചതിന്റെ പേരിൽ ടി ബിഷപ്പ് മരണാനന്തരശുശ്രൂഷ നൽകാതെയും സെമിത്തേരിയിൽ സംസ്കരിക്കാൻ അനുവദിക്കാതെയും അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വന്തം വീട്ടുമുറ്റത്തു സംസ്കരിക്കാൻ നിർബന്ധിതമാക്കിയതുവഴി കുപ്രസിദ്ധനായതാണ്. മാനനഷ്ടത്തിനും കൂദാശനിഷേധത്തിനുമെതിരെ വീട്ടുകാർ നൽകിയ ഹർജി അനുവദിച്ച് കോടതി 10ലക്ഷം രൂപ പിഴയടപ്പിച്ചതുവഴി മഹായിടവകയ്ക്ക് മാനഹാനിയും ധനനഷ്ടവും വരുത്തിവെച്ച് 'മഹാനായ' ആളാണ് ക്രിസ്തുവിന്റെ 'യഥാർഥ പ്രതിപുരുഷനായ' ടി ബിഷപ്പ്!) വിളിച്ച് പ്രിൻസിപ്പൽ ചാർജ് ഏറ്റെടുക്കണമെന്ന് അവശ്യപ്പെട്ടു... എന്നാൽ, കോളജിന്റെ സാമ്പത്തിക ബാധ്യത തന്റെ തലയിൽ പതിക്കുമെന്നും താനിപ്പോൾതന്നെ സാമ്പത്തിക ബാധ്യതയിലാണെന്നുള്ളതും ഭയന്ന് അദ്ദേഹം തന്റെ അനാരോഗ്യം (സ്കൂട്ടർ അപകടത്തിൽ നട്ടെല്ലിനു പരിക്കേറ്റെങ്കിലും തളർന്നു കിടക്കുമെന്ന അവസ്ഥയിൽനിന്ന് രക്ഷപെട്ടു. ഇപ്പോൾ അധികസമയം ഇരിക്കാനോ നടക്കാനോ കഴിയില്ല. നടക്കുമ്പോൾ വശം ചെരിഞ്ഞുമാത്രമേ നടക്കാനാവൂ എന്നതാണ് സ്ഥിതി!) ചൂണ്ടിക്കാണിച്ച് വിസമ്മതം അറിയിച്ചു. ഇത് ബിഷപ്പിനെ ചൊടിപ്പിച്ചു. എങ്കിലും DDO ആയി ചുമതലയേൽക്കാൻ ആവശ്യപ്പെട്ടത് ആന്റണിസാർ അംഗീകരിച്ചതിനാൽ തൽക്കാലം പിണങ്ങാതെ പിരിഞ്ഞു.
തുടർന്ന് മൂവാറ്റുപുഴ നിർമല കോളെജിൽനിന്നും പ്രൊഫ. ഡോ. ഗിരീഷ് എന്നയാളെ പ്രിൻസിപ്പലായി നിയമിച്ചു. ('ഞരമ്പുരോഗവിദഗ്ദ്ധൻ' ആയതിനാൽ കണ്ടംചെയ്യാൻ വെച്ചിരുന്ന മുതലിനെയാണ് ഇവർ ഏറ്റെടുത്തത്!). നിയമനം MGയൂണിവേഴ്സിറ്റി അംഗീകരിച്ചെങ്കിലും നടപടിക്രമം പാലിക്കാതിരുന്നിനാൽ കൂനിന്മേൽ കുരുപോലെ ഡിപ്പാർട്ട്മെന്റ് ഒഫ് കൊളജ് സ്റ്റഡീസ് നിയമനം നിരസിച്ചു! കോടതിയിൽ പോയെങ്കിലും കോടതിയും നിയമനം തള്ളി! പിന്നീട് വകുപ്പിന് ക്ഷമാപണം എഴുതിക്കൊടുത്ത് അംഗീകാരം നേടിയെടുത്തുവത്രെ!
ഇതിനിടയിൽ മീനച്ചിലാറ്റിലൂടെ വളരെയധികം വെള്ളമൊഴുകിപ്പോയി...
നിയമനം നിരസിച്ച കോടതി ഉത്തരവിൽ ഒരു DDOയെ നിയമിച്ച് കോളെജിൻ്റെ അനുദിനപ്രവർത്തനം തടസപ്പെടാതെ കൊണ്ടുപോകണമെന്ന നിർദ്ദേശമുണ്ടായിരുന്നു. അതിൻപ്രകാരം പ്രൊഫ. ആൻ്റ ന്റ്ണിയെ വീണ്ടും DDO ആക്കി!
ഇത് പ്രിൻസിപ്പൽ പ്രൊഫ.ഗിരീഷിന് വലിയ അപമാനമായി തോന്നി. ആൻ്റണിയ്ക്കെതിരെ 'കുറ്റം കണ്ടുപിടിച്ച്' 'യഥാവിധി' അറിയിച്ച് ബിഷപ്പിന്റെ പ്രീതി പിടിച്ചുപറ്റാനായി അദ്ദേഹം അഹോരാത്രം പണിയെടുത്തു. തന്റെ ഗവേഷണത്തിൽ ഒരു 'വജ്രായുധം' തന്നെ അദ്ദേഹം കണ്ടെത്തി-പ്രൊഫ. ആന്റണി കല്ലമ്പള്ളി 2016ൽ DDO ആയിരിക്കെ യു.ജി.സി.ക്ക് അയച്ച ഒരു കത്ത്! പ്രിൻസിപ്പൽ സ്ഥാനമോഹികളും അടങ്ങിയിരുന്നില്ല. ഊമക്കത്തുകൾ തലങ്ങുംവിലങ്ങും പറന്നു.
പ്രിൻസിപ്പൽ ഇല്ലാതിരിക്കെ, DDO മാത്രമായിരുന്ന പ്രൊഫ. ആന്റണി യു.ജി.സി.ക്ക് അയച്ച കത്തിന്റെ കണ്ടെടുത്ത പകർപ്പിൽ പ്രിൻസിപ്പൽ-ഇൻ-ചാർജ് എന്നവകാശപ്പെട്ടിരിക്കുന്നുവത്രെ! ഗുരുതരമായ അധികാരദുരുപയോഗമായി പ്രിൻസിപ്പൽ ഗിരീഷും ബിഷപ്പ് ഡാനിയേലും ഇതിനെ വ്യാഖ്യാനിച്ചു. വാസ്തവത്തിൽ കാര്യം മറ്റൊന്നായിരുന്നു. യു.ജി.സി. ഫണ്ട് തിരിമറിക്ക് വിശദീകരണം തേടിക്കൊണ്ട് UGC അയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. ടി മറുപടിക്കത്തിൽ ഫണ്ട് കൈകാര്യം ചെയ്തത് മുൻ പ്രിൻസിപ്പലും മാനേജുമെന്റും ചേർന്നായിരുന്നതിനാൽ അവരാണ് ഉത്തരവാദികളെന്നും താൻ ഇപ്പോൾ DDOയും പ്രിൻസിപ്പൻ ഇൻ ചാർജും മാത്രമായതിനാൽ ടി ഫണ്ടുമായി ബന്ധപ്പെട്ട കാര്യത്തിൽ ഉത്തരവാദിയോ മറുപടി നൽകാൻ പ്രാപ്തനോ അല്ല എന്ന ഉള്ളടക്കമായിരുന്നു കാരണം. ഇതിന്റെ പേരിൽ ബിഷപ്പ് ആന്റണിസാറിനെ വിളി ച്ച് ശാസിക്കുകയും താൻ കോളജിനെ തകർക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കയാണല്ലേ എന്ന് ആക്ഷേപിക്കുകയും ചെയ്തു. മുൻ പ്രിൻസിപ്പൽ സഭയ്ക്ക് വേണ്ടപ്പെട്ടവർ (ബിഷപ്പിന് വേണ്ടപ്പെട്ട എന്നർഥം!) ആണെന്ന് അറിഞ്ഞുകൂടെ? അവർക്ക് ദോഷം വരുത്തിയിട്ട് തനിക്കു രക്ഷപെടാമെന്നാണോ? എന്നിങ്ങനെ പോയി ആക്ഷേപങ്ങൾ. കോളെജിനുവേണ്ടി മാത്രം ജീവിച്ച തന്നോട് ഇത്രയും ക്രൂരമായി സംസാരിക്കുന്നത് സഹിക്കാൻ കഴിയില്ലെന്നും താൻ കോളജിനെ തകർക്കാൻ ചെയ്ത ഒരു കാര്യം ചൂണ്ടിക്കാണിച്ചാൽ ജോലി ഉപേക്ഷിച്ചു പൊയ്ക്കൊള്ളാമെന്നും സാറ് പറഞ്ഞു. എന്താ വേണ്ടതെന്ന് ഞങ്ങൾ ആലോചിച്ച് ചെയ്തോളാമെന്ന് പറഞ്ഞ് ബിഷപ്പ് സാറിനെ തിരിച്ചയച്ചു.
കണ്ടെടുത്ത കത്തിന്റെ അടിസ്ഥാനത്തിൽ ഊമക്കത്തുകൾ മുഴുവൻ ആന്റണിസാറിന്റെതാണെന്ന മുൻവിധിയോടെയാണ് മാനേജ്മെന്റ് നിലപാടെടുത്തത്. യഥാർഥത്തിൽ കൊളെജിന്റെ പ്രശസ്തിക്കും പുരോഗതിക്കുമായി സ്വന്തം ശമ്പളത്തിന്റെ നല്ലൊരു പങ്ക് ആന്റണിസാർ ചെലവഴിച്ചിരുന്നതായി വിദ്യാർഥികളും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തികഞെരുക്കമുള്ള കുട്ടികൾക്കു പാഠപുസ്തകവും നോട്ട്ബുക്കും യൂണിഫോമും വാങ്ങി നൽകുക, വിജയം ഉറപ്പാക്കാൻ സൗജന്യ ടൂഷൻ നൽകുക, ഭക്ഷണം നൽകുക, വീട്ടിൽവിളിച്ച് പഠനത്തെക്കുറിച്ച് അന്വേഷിക്കുക, പഠിക്കേണ്ട സമയത്ത് ഉറങ്ങുന്നവരെ വിളിച്ചെഴുന്നേൽപിച്ച് പഠിക്കാൻ പറയുക, സ്വന്തം പണംമുടക്കി കോളെജിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുക... എന്നിവയൊക്കെ അദ്ദേഹത്തിന്റെ ആത്മാർഥതയുടെ സാക്ഷ്യപത്രങ്ങളാണ്. മാത്രമല്ല, അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, ബിസിനസ് ദീപികയിലെ മോട്ടിവേഷണൽ കോളമിസ്റ്റ്, ഗ്രന്ഥകർത്താവ് ( വ്യക്തിത്വരുപീകരണം. തൊഴിൽപരിശീലനം, കരിയർ പരിശീലനം. . തുടങ്ങിയ 10പുസ്തകങ്ങൾ) എന്നിങ്ങനെ വിവിധമേഖലയിൽ പ്രഗത്ഭനാണ്.
എന്തായാലും ബിഷപ്പ് വാക്കു പാലിച്ചു- 2019ഏപ്രിൽ 25 തിയതിവെച്ച് സസ്‌പെൻഷൻ ഓർഡർ സാറിന് കൊടുത്തു...! 6 ഇന കുറ്റപത്രത്തിൽ പക്ഷെ, ഗുരതരമായ അധികാരദുർവിനിയോഗമായി വ്യാഖ്യാനിക്കപ്പെട്ട ടി കത്ത് ഒരു കുറ്റമായി പരാമർശിച്ചിട്ടില്ല! അതു ചർച്ചാവിഷയമാക്കിയാൽ കള്ളി പൊളിയുമല്ലോ!! അതിനാൽ പുതിയ കുറ്റങ്ങൾ കണ്ടുപിടിച്ചു! (കുറ്റപത്രത്തിന്റെ പകർപ്പ് ചുവടെ ഉണ്ട്.)
1. സെന്റ ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജ് എന്ന സ്വാശ്രയ കോളെജ് ഗ്രൂപ്പിന്റെ സെക്രട്ടറിയും ഗവേണിങ് ബോഡി മെമ്പറുമായി നടത്തിപ്പും ഭരണവും നടത്തുന്നു.
2. ഡോ. ആന്റണി ജോസഫ് എന്ന പേര് മറച്ചുവെച്ച് രക്ഷിതാക്കളെയും CMS കോളെജിനെയും എം.ജി. യൂണിവേഴ്സിറ്റിയെയും ഗവണ്മെൻ്റിനെയും വഞ്ചിക്കാനായി ടി സ്വാശ്രയസ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ബ്രോഷറുകളിലും 'ഡോ.ലാലിച്ചൻ കല്ലമ്പള്ളി' എന്ന പേരുപയോഗിച്ചിരിക്കുന്നു.
3 . പീരുമേട് സെൻ്റ് ആൻ്റണീസ് കോളെജിന്റെ ബോർഡ് മെമ്പറും നിക്ഷേപകനുമായി കരാറിലേർപ്പെട്ട് വരുമാനമുണ്ടാക്കുകയും ചെയ്യുന്നു.
4 . മേലുകാവ് കോളേജ് പ്രിൻസിപ്പലിന്റെയോ എഡ്യൂക്കെഷണൽ ഏജൻസിയുടെയോ അറിവോ സമ്മതമോ ഇല്ലാതെ പീരുമേട് സെന്റ ആന്റണീസ് കോളെജിൽ ടൂഷനും ക്ലാസും എടുക്കുകയും ചെയ്യുന്നു.
5. സെന്റ ആന്റണീസ് ഗ്രൂപ്പ് കോളേജിൽ ഒരു നിക്ഷേപകനും അതിൽനിന്ന് ലാഭമുണ്ടാക്കുന്നവനുമാണ്.
6. ടി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകവഴി, മേലുകാവ് കൊളെജിന്റെ താൽപര്യങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ താങ്കൾ ഏർപ്പെട്ടിരിക്കുന്നു.
മേൽപ്പറഞ്ഞ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവ ഗുരുതരമായ പെരുമാറ്റലംഘനവും(misconduct) എം.ജി. യൂണിവേഴ്‌സിറ്റിയുടെ ചട്ടങ്ങൾ(1997) അധ്യായം 45 ചട്ടം 19, UGC അധ്യാപകനിയമന നിയന്ത്രണം (2010)ലെ തൊഴിൽപരമായ സദാചാരകോഡിലെ (code of professional ethics) വ്യവസ്ഥ 17(IV)(ii) എന്നിവയുടെ ലംഘനവുമാണ്. അതിനാൽ ഇവയ്ക്കെതിരെ എന്തെങ്കിലും മറുപടിയുണ്ടെങ്കിൽ 7ദിവസത്തിനുള്ളിൽ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്.
ആരോപണങ്ങൾക്ക് രേഖാമൂലം മറുപടിയുമായി ആന്റണിസാർ ബിഷപ്പ് ഹൗസിലെത്തി.
മറുപടി:
1. വാസതവമല്ല. സെന്റ് ആന്റണിസ് ഗ്രൂപ്പ് ഓഫ് കോളെജിന് 3 സ്ഥാപനങ്ങളാണുള്ളത്. ഒരു അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ, ഒരു എൻട്രൻസ് കോച്ചിംഗ് സെന്റർ, ഒരു സ്വശ്രയ ആട്ട്സ് കോളെജ് എന്നിവ. ട്രസ്റ്റായി രജിസ്റ്റർ ചെയ്ത ടി ഗ്രൂപ്പിൽ ഒരു മികച്ച അധ്യാപകനെന്ന പരിഗണനവെച്ച് മാനേജ്മെന്റ താൽപര്യപ്രകാരം ഓണററി സെക്രട്ടറിയായി പ്രതിഫലമില്ലാതെ സഹകരിക്കുന്നുണ്ട്. മറ്റു ബന്ധങ്ങളില്ല.
2. നിഷേധിക്കുന്നു. നാട്ടിൽ അറിയപ്പെടുന്ന പേരാണ് ലാലിച്ചൻ സാർ എന്നത്. നാട്ടുകാർക്ക് സുപരിചിതമായ പേര് എന്നനിലയിലാണ് ആ പേരുതന്നെ നൽകിയത്. നാട്ടിലെ സ്ഥാപനത്തിന് വിശ്വാസ്യതയ്ക്ക് സഹായകമാകുമെന്ന കാരണത്താലാണ് ലാലിച്ചൻ എന്ന പേരു പരസ്യത്തിൽ നൽകാൻ തീരുമാനിച്ചത്.
3. തെറ്റായ പ്രസ്താവനയാണ്. ടി സ്ഥാപനങ്ങളിൽ യാതൊരുവിധ നിക്ഷേപങ്ങളോ മറ്റു പങ്കാളിത്തമോ തനിക്കില്ല. മാത്രമല്ല ആ സ്ഥാപനങ്ങൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
4. അടിസ്ഥാനരഹിതമായ ആരോപണമാണ്. അവിടെ മനേജ്മെന്റ ആവശ്യപ്പെടുന്നതനുസരിച്ച് അവധി ദിവസങ്ങളിൽ മോട്ടിവേഷണൽ ക്ലാസുകൾ നടത്തിക്കൊടുക്കാറുണ്ട്. അതിന് പ്രതിഫലം വാങ്ങാറില്ല. മുൻ ബിഷപ്പ് ഡോ. സാമുവേൽ പിതാവ് എനിക്ക് രേഖാമൂലം അനുമതി നൽകിയിരുന്നു. മേലുകാവ് മധ്യകേരള മഹായിടവകയുടെ ബുള്ളറ്റിനിൽ ആന്റണീസ് കോളെജിന്റ പരസ്യം നൽകണമെന്ന് രൂപതാധികാരികൾ ആവശ്യപ്പെട്ടതനുസരിച്ച് എന്റെ പേരുവെച്ചുള്ള പരസ്യം ബുള്ളറ്റിനിൽ നൽകിയിട്ടുള്ളതുമാണ്. ആന്റണീസ് കോളെജുമായുള്ള ബന്ധം പ്രിൻസിപ്പലും മാനേജ്മെന്റും അറിഞ്ഞില്ല എന്ന പ്രസ്താവന കളവാണ്.
5. തെറ്റ്. 3 ന്റ മറുപടി ഇതിനും ബാധകമാണ്.
6. സത്യവിരുദ്ധമാണ്, ശക്തിയായി നിഷേധിക്കുന്നു. എൻ്റെ കഴിവിനുമപ്പുറം മേലുകാവ് CMS കോളെജിനായി മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്. അവയുടെ അംഗീകാരമെന്ന നിലയിലാണ് ആൻ്റണീസ് കോളെജ് എന്നെ സഹകരിപ്പിക്കുന്നത്. പീരുമേട് ആൻ്റണീസ് കോളെജുമായി മേലുകാവ് CMS കൊളെജിന് 70 കീ.മീ. ദൂരമുണ്ട്. യാത്രാ ക്ലേശംമൂലമാവാം അവിടെനിന്ന് ഇങ്ങോട്ടോ ഇവിടെനിന്ന് അങ്ങോട്ടോ ഒരു കുട്ടിയും പഠനത്തിനായി പോകുന്നില്ല. യാത്രാക്ലേശംതന്നെ എനിക്കും ക്ലസെടുക്കാൻ പോകുന്നിന് തടസമാണ്.
ബിഷപ്പിനെ നേരിൽക്കണ്ട ആൻ്റണിസാർ എല്ലാറ്റിനും കൃത്യമായ വിശദീകരണം നൽകുന്ന ഈ കത്തു നൽകി. പക്ഷെ, ബിഷപ്പിന് വേണ്ടിയിരുന്നത് വിശദീകരണമല്ലായിരുന്നു. ആൻ്റണിയെന്ന ശത്രുവിൻ്റെ ജീവിതംതന്നെയായിരുന്നു എന്നത് അധികം വൈകാതെ പ്രൊഫ. ആൻ്റണിക്ക് ബോധ്യമായി. അപേക്ഷകൾക്കും തർക്കങ്ങൾക്കുമൊടുവിൽ VRS എടുത്ത് പൊയ്ക്കോളാമെന്ന് സാറ് പറഞ്ഞെങ്കിലും അതുപോലും ബിഷപ്പെന്ന ആ കശ്മലൻ അനുവദിച്ചില്ല!😥 ഉടൻ എൻക്വയറി കമ്മീഷനെ നിയമിക്കുകയാണ് അദ്ദേഹം ചെയ്തത്. #CSITA_പ്രകാരം_മാനേജരാവാൻ_കഴിയാത്ത_ബിഷപ്പ് #നിയമവിരുദ്ധമായി_മാനേജർ_എന്ന_അധികാരം_അവകാശപ്പെട്ട്_നടത്തിയ #പ്രിൻസിപ്പൽ_നിയമനവും_അച്ചടക്കനടപടിയും_അന്വേഷണക്കമ്മീഷനെ_നിയോഗിച്ചതും #അധികാരദുർവിനിയോഗമാണ്.
ബാക്കി വിവരിക്കുന്നതിനു മുൻപ് അൽപം ചരിത്രം പറയാനുണ്
നിരപ്പേൽ ആന്റണി അച്ചനെ ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിൽനിന്നും പുകച്ചു പുറത്തു ചാടിച്ചപ്പോൾ (അത് മറ്റൊരു സംഭവ പരമ്പരയാണ്) അച്ചന്റെ ഹൃദയവേദന തൊട്ടറിഞ്ഞ, സാറിന്റെ ജ്യേഷ്ഠനായ തോമസ് കല്ലമ്പള്ളി എം.എൽ.എ. മുൻകൈയെടുത്ത് തുടങ്ങിയതാണ് സെന്റ് ആന്റണീസ് എഡ്യൂക്കേഷണൽ ട്രസ്റ്റ്. ശ്രീ തോമസിന്റെ അകാലനിര്യാണത്തെത്തുടർന്ന് ട്രസ്റ്റിൽ അധികാരവടംവലി നടന്നു. ചിലർ ഫണ്ട് കൈയ്യിട്ടുവാരുകയും വെല്ലുവിളി നടത്തുകയും ചെയ്തതിനെത്തുടർന്ന് അതിന് നേതൃത്വം നൽകിയ അക്കാലത്തെ പ്രിൻസിപ്പലിനെയും അഡ്മിനിസ്റ്റ്രേറ്ററായിരുന്ന ജോസ് കൊച്ചുപുരയെയും ട്രസ്റ്റിൽനിന്ന് പുറത്താക്കി. അതിൽ തോമസിന്റെ അനുജനായ ആന്റണിസാറാണ് നിരപ്പേൽ അച്ചന് പിന്തുണ നൽകിയതെന്ന വിരോധം കൊച്ചുപുരയ്ക്കും പ്രിൻസിപ്പലിനും കെടാത്ത തീയായി അവശേഷിച്ചിരുന്നു. അങ്ങനെയിരിക്കെ വീണുകിട്ടിയ ഈയവസരം അവർ ആൻ്റണിസാറിനെതിരെ ശരിക്കും വിനിയോഗിച്ചു. ആൻ്റണിസാർ സാമ്പത്തിക തിരിമറി നടത്തിയതിനാൽ മേലുകാവ് കോളെജിൽനിന്ന് പുറത്താക്കപ്പെട്ടു എന്ന് ആന്റണിസാറിന്റെ നാടായ കാഞ്ഞിരപ്പള്ളിയിലാകെ അവർ പ്രചരിപ്പിച്ചു.
ഇത് ആന്റണിസാറിനെ വല്ലാതെ ഉലച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പിന്തുണ പ്രഖ്യാപിച്ച് സമരസന്നദ്ധരായെങ്കിലും സാറ് അവരെ പിന്തിരിപ്പിച്ചു. (ആ ന്റെണിസാർ തന്റെ സസ്‌പെൻഷൻപോലും വിദ്യാർഥികളെ അറിയിക്കരുതെന്ന് സുഹൃത്തുക്കളെ ചട്ടംകെട്ടിയിരുന്നു. നാണക്കേടാണെന്നാണ് സാറിന്റെ വാദം! പക്ഷെ, സംഭവം നാട്ടിൽ പാട്ടായതോടെ അവർ അറിയുകയായിരുന്നു!)
ഇതിനിടയിൽ കൊച്ചുപുര നൽകിയ ഊമപ്പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് പറയപ്പെടുന്നു സെൻ്റ് ആന്റണീസിൽ വിജിലൻസ് റെയ്ഡ് നടത്തി. പക്ഷെ, അവർ ഉദ്ദേശിച്ച ഫലമുണ്ടായില്ല. ബിഷ. ഡാനിയേലിന്റെ സഹോദരനായ പൊലീസ് SPയുടെ ഇടപെടലുമുണ്ടായി!
അന്വേഷണക്കമ്മിഷനോട് എത്രയുംവേഗം (ജൂലൈ12) റിപ്പോർട്ട് നൽകാനായിരുന്നു ബിഷ. ഡാനിയേൽ നിർദ്ദേശിച്ചിരുന്നത്... ജൂലൈ 10ന് അദ്ദേഹം റിട്ടയർ ചെയ്തുകഴിഞ്ഞ് പുതുതായി ചുമതല ഏൽക്കുന്ന തന്റെ പിൻഗാമിയെക്കൊണ്ട് ആന്റണിസാറിന്റെ 'തലവെട്ടാനു'മാണ് ബിഷ.ഡാനിയേലിന്റെ പദ്ധതി എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാനല്ലതാനും നീയില്ലാതെയും പോകട്ടേന്ന്!!
അന്വേഷണക്കമ്മീഷന്റെ 3സിറ്റിംഗുകൾ കഴിഞ്ഞു. കൊച്ചുപുരയും പ്രിൻസിപ്പലും മറ്റുമാണ് സാക്ഷികൾ!🙃 പിരിച്ചുവിടാനുള്ള സർവസാധ്യതകളും ആരായണമെന്നാണ് കമ്മീഷനു നൽകിയിരിക്കുന്ന നിർദ്ദേശമെന്നറിയുന്നു. ദുർബലമായ ആരോപണങ്ങൾവെച്ചുകൊണ്ട് അതു സാധ്യമല്ലെന്നതിനാൽത്തന്നെ ആദ്യം കമ്മീഷനായി നിയമിച്ച അഡ്വ. പിന്മാറിയിരുന്നു. രണ്ടാമതു നിയമിച്ച അഡ്വ. C.A. ഹരിദാസാണ് ആരാച്ചാരായി വന്നിരിക്കുന്നത്. ഒഴിവു വരുന്ന ഈ പോസ്റ്റിലെ നിയമനത്തിന് 50-60 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചതായി പറയപ്പെടുന്നു!
സാറിനെ പിരിച്ചുവിട്ടാൽ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് കരയുന്ന ഭാര്യയും ഒപ്പം കരയുന്ന മക്കളും... മാനസികമായി തകർന്ന സാറിന് ആശ്വാസം പകരാനാവാതെ കുഴങ്ങുന്ന സുഹൃത്തക്കളും... നേരിൽക്കണ്ടതിന്റെ വീർപ്പുമുട്ടൽ എന്നെപ്പോലും മഥിക്കുകയാണ്. (അദ്ദേഹത്തിൻ്റെയും എൻ്റെയും സുഹൃത്തായ ഒരു നല്ല മനുഷ്യൻ എന്നോട് പങ്കുവെച്ചതാണ് ഈ വിവരങ്ങൾ. ഒരു ദിവസം വൈകിട്ട് അദ്ദേഹം എന്നെ വിളിച്ച് അടിയന്തിരമായി ആൻ്റണിസാറിന്റെ അടുത്ത് പോകണം; അദ്ദേഹമാകെ പ്രശ്നത്തിലാണ്.... ഒന്നു സംസാരിക്കണം... എന്നു പറഞ്ഞതനുസരിച്ച് ഞാൻ സാറിന്റെ വീട്ടിൽ പോയതാണ്.)
എൻ്റെ ബന്ധുവോ സുഹൃത്തോ പരിചയക്കാരനോ പോലുമല്ല അദ്ദേഹം. ഇപ്പോൾ പക്ഷെ അദ്ദേഹം എനിക്ക് ആരെല്ലാമോ ആണ്...
സാധാരണവീടുകളിൽ അനുഭവപ്പെടാത്ത കട്ടിപിടിച്ച നിശബ്ദതയിലേക്ക് കയറിച്ചെന്ന ഞങ്ങളെ കണ്ട് 4 പേർ പ്രതീക്ഷാനിർഭരമായി തലനീട്ടി.. സാറിന്റെ ഭാര്യയും പറക്കമുറ്റാത്ത 3 മക്കളും...
ആ നിശ്ശബ്ദതയെ ഞാൻതന്നെ ഭഞ്ജിച്ചു. ക്ഷേമന്വേഷണങ്ങളോടെ ...
തുടർന്ന്
'അടിസ്ഥാനരഹിതവും ദുർബലവുമായ ആരോപണങ്ങൾ കോടതിയിൽ നിലനിൽക്കില്ല. സാറിന് വെറുതെയിരുന്ന് ഇനിയുള്ള 3വർഷത്തെ ശമ്പളം മേടിക്കാം.(ഇനിരണ്ടരവർഷമേ സർവീസ് ബാക്കിയുള്ളു) പിന്നെന്തിനാണ് സാറ് വിഷമിക്കുന്നത്... സത്യത്തിൽ, ഇത്തരം അനാവശ്യ നടപടികൾക്ക് മാനേജുമെൻ്റിൽനിന്ന് ശമ്പളം ഈടാക്കുന്നതിനുപുറമെ, നല്ലൊരുസംഖ്യ പിഴയീടാക്കാനുള്ള വകുപ്പുകൂടി നിയമത്തിൽ വേണ്ടതാണ്. എന്നൊക്കെ ധൈര്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ മറുചോദ്യം- 'ഇത്രയും കഷ്ടപ്പെട്ടിട്ടും എന്നെ ദ്രോഹിക്കാൻ ഇവർക്കെങ്ങനെ മനസുവരുന്നു? ഇനി കിട്ടുന്ന ശമ്പളംകൊണ്ട് കടമുള്ളത് വീട്ടണം എന്നു കരുതിയിരുന്നതാ. അതുപോട്ടെ, ഈ അപമാനം എത്ര പണം കിട്ടിയാലും മാറുമോ?'
കുറ്റം ചെയ്തു ശിക്ഷ വാങ്ങിയാലല്ലേ അപമാനം? ഇതിൽ എന്ത് അപമാനം? പുരോഹിത തിന്മയ്ക്ക് മറ്റൊരു ഉദാഹരണംകൂടിയായി അത്രതന്നെ...ഞാൻ.
'കുറ്റം ചെയ്തിട്ട് ശിക്ഷ കിട്ടിയാൽ എനിക്ക് സങ്കടമില്ലായിരുന്നു... ഇത്...' അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞു.
'പേടിക്കണ്ട സാറെ, ഞങ്ങളൊക്കെ കൂടെയുണ്ട്' എന്നു പറഞ്ഞ് രാതി 10മണിയോടെ ഞങ്ങളിറങ്ങുമ്പോൾ ഞങ്ങൾക്കു പിന്നിൽ 8 നനഞ്ഞ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു... എന്നെ ഭയപ്പെടുത്തിക്കൊണ്ട്, ക്ഷേമാന്വേഷണങ്ങൾക്ക് മറുപടി പറയാൻപോലും കഴിയാത്തത്ര ദുർബലരായി...
എന്നെക്കൊണ്ട് സാധിക്കുന്നവിധത്തിൽ ഇടപെടൽ നടത്തുകയും അങ്ങനെ, CSI സഭയിലെ ഒരു പ്രമുഖ വ്യക്തി വഴി ബിഷ. ഡാനിയേൽ, ബിഷ. സാമുവേൽ, മറ്റു രണ്ടു ബിഷപ്പുമാർ എന്നിവരോട് സംസാരിച്ച് പരിഹാരമാർഗം തേടിയെങ്കിലും ബിഷ. ഡാനിയേൽ വഴങ്ങാൻ തയ്യാറായില്ല. പിൻഗാമി ബിഷപ് ഫ്രാൻസിസ്, വൈദികനായിരിക്കെ കുറെയൊക്കെ മനുഷ്യത്വവും നീതിബോധവും പ്രകടിപ്പിച്ചിരുന്നു എന്നതിനാൽ അദ്ദേഹത്തിലാണ് ആന്റണിസാറിന്റെ പ്രതീക്ഷ...
അദ്ദേഹവും കൈവിട്ടാൽ... പുരോഹിതസൃഷ്ടിയായ മറ്റൊരു ദുരന്തംകൂടി കേരളം കാണേണ്ടിവരുമോ എന്ന ഞങ്ങളുടെ ഭയം യാഥാർഥ്യമാവരുതേ എന്ന ഒരാഗ്രഹം എനിക്കു ബാക്കിയുണ്ട്... (ശേഷംഭാഗം യഥാസമയം അറിയിക്കുന്നതാണ്)
No comments:
Post a Comment